• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ckmnews by ckmnews
October 13, 2026
in Kerala
A A
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഇയാള്‍ മദ്യപിച്ചിരുന്നതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്നലെ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 11 ന് എസ്എഫ്‌ഐ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മദ്യപിച്ച് എത്തിയ സഫാദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.

ഡല്‍ഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചിനിടെ മദ്യപിച്ച് വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിവള ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് എസ്എഫ്‌ഐ പരാതിപ്പെട്ടിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിന്‍ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരന്‍ പച്ചക്ക് തെറി വിളിച്ചുവെന്നും വിപിന്‍ ആരോപിച്ചു. തങ്ങള്‍ പരാതി പറഞ്ഞപ്പോള്‍ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എസ്എഫ്‌ഐ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ ആദ്യം നടപ്പിലാക്കേണ്ടത് രമേശ് ചെന്നിത്തലയുടെ പൊലീസ് സേനയിലാണ് എന്നും എസ്എഫ്‌ഐ വിമര്‍ശിച്ചു.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും എസ്എഫ്‌ഐ പ്രതിഷേധിച്ചു. കോട്ടയത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. കോട്ടയം ഗാന്ധി സ്‌ക്വയറിനു മുന്‍പില്‍ ആണ് റോഡ് ഉപരോധം നടന്നത്.

Related Posts

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം
Crime

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

October 13, 2026
0
റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്
Kerala

87
കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ

53
ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ

വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ

1
വീട്ടുപ്രസവത്തിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; 9 മാസത്തിന് ശേഷം മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധന

Next Post
കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

Recent News

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

October 13, 2026
0
റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

October 13, 2026
87
കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

October 13, 2026
62
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

October 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025