• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

ckmnews by ckmnews
October 7, 2026
in National
A A
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: ബോറിവ്‌ലിയിലെ ഹോട്ടലിൽ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ യുവതി പോലീസ് പിടിയിലായി. ബോറിവ്‌ലി ഗൊരെയ് സ്വദേശിയായ മാൻസി അമിത് ആചാര്യ (36) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.

സെപ്റ്റംബർ 24-നാണ് മാൻസി ആചാര്യ രണ്ട് പുരുഷന്മാരും ഒരു കുട്ടിയുമൊത്ത് ബോറിവ്‌ലിയിലെ രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണത്തിനായി എത്തിയത്. മൈസൂരു മസാല ദോശയാണ് ഇവർ ഓർഡർ ചെയ്തത്. ദോശയ്ക്കുള്ളിൽ ചെറിയൊരു ചത്ത എലിയെ കണ്ടെത്തിയതായി മാൻസി ആരോപിച്ചു.ദോശ കഴിച്ച് തുടങ്ങിയശേഷം സഹോദരനാണ് ദോശയ്ക്കുള്ളിൽ എലിയെ കണ്ടതെന്നും തുടർന്ന് ഇയാൾ ഛർദിച്ചതായും മാനസി പറഞ്ഞു. തുടർന്ന് പരാതിക്കാരി ബോറിവ്‌ലി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന് സെപ്റ്റംബർ 28-ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) ഹോട്ടലിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി.

ലൈസൻസ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ വീഡിയോ വീണ്ടും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കേസ് അവസാനിപ്പിക്കാൻ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ഉടമയ്ക്ക് ഫോൺ കോളുകൾ വരാൻ തുടങ്ങി. തുടർച്ചയായ ഫോൺ കോളുകൾ വന്നതിന് പിന്നാലെ ആറ് ലക്ഷം രൂപയ്ക്ക് കേസ് ഒത്തുതീർപ്പാക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. ഇതിനോടകം ഒരുലക്ഷം രൂപ നൽകിയതായും ഹോട്ടലുടമ പറഞ്ഞു.

പണം നൽകിയതിന് പിന്നാലെ സെപ്റ്റംബർ 29-ന് ഹോട്ടൽ ഉടമ ബോറിവ്‌ലി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു. പണത്തിന്റെ ബാക്കി തുകകൂടി വാങ്ങാനായി വിളിച്ചുവരുത്തിയപ്പോൾ യുവതിയെ പോലീസ് കൈയോടെ പിടികൂടി.

നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ബോറിവ്‌ലി പോലീസ് അറിയിച്ചു.

Related Posts

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
142
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
46
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
52
ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ
National

ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ

October 6, 2026
40
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
57
Next Post
‘RCയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം’; വാഹന മോഡിഫിക്കേഷനില്‍ ഉത്തരവിറക്കി എംവിഡി

'RCയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം'; വാഹന മോഡിഫിക്കേഷനില്‍ ഉത്തരവിറക്കി എംവിഡി

Recent News

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
0
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
0
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
69
സംസ്ഥാനത്ത് മഴ കനക്കും, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

October 7, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025