• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം

ckmnews by ckmnews
November 16, 2026
in National
A A
ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. പിന്നാലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇവര്‍ ഇതിനകം 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും, ഇവര്‍ നല്‍കിയ അപ്പീലില്‍ വസ്തുതകളുമായും നിയമവുമായും ബന്ധപ്പെട്ട ഗൗരവകരമായ വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2017 മെയ് മാസത്തില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ട് ബിപിന്‍ചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒക്ടോബര്‍ 28ലെ സുപ്രീം കോടതി ഉത്തരവ്. ഇവർ കുറ്റക്കാരെന്ന കണ്ടെത്തലും ജീവപര്യന്തം തടവ് ശിക്ഷയും നേരത്തെ ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.

അപ്പീല്‍ നല്‍കിയവരില്‍ ഒരാളായ ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യങ്ങളുണ്ടെന്ന കാര്യവും കോടതി പരിഗണിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും, വിചാരണക്കോടതിയും ഹൈക്കോടതിയും ഇവരെ കുറ്റക്കാരായി കണ്ടെത്തിയതും ചൂണ്ടിക്കാട്ടി, സര്‍ക്കാര്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്നാല്‍ അപ്പീല്‍ നല്‍കിയവരില്‍ ഒരാളുടെ പേര് സംഭവത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ലെന്നും, കുറ്റകൃത്യം നടന്ന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ, ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

നേരത്തെ നടന്ന വാദത്തിനിടെ, ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസിന് നല്‍കിയ മൊഴിയിലോ, വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ മുന്നില്‍ നല്‍കിയ മൊഴിയിലോ അതിജീവിത ഈ രണ്ട് ഹര്‍ജിക്കാരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ രണ്ട് വ്യക്തികള്‍ക്കെതിരെയും പ്രത്യേക കുറ്റകൃത്യങ്ങളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്നും, സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ഇവര്‍ ഉണ്ടായിരുന്നിരിക്കാം എന്നത് മാത്രമാണ് ഇവര്‍ക്കെതിരെയുള്ള തെളിവെന്നും അഭിഭാഷകന്‍ വാദിച്ചു. ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ 11 കുറ്റവാളികളില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. ഇവരുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് 2024 ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്.

ഈ കേസില്‍ ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, 11 കുറ്റവാളികളോടും രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ അത് അനുസരിക്കുകയും ചെയ്തിരുന്നു. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 21 വയസ്സായിരുന്നു. അപ്പോള്‍ അവര്‍ അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളില്‍ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു.

Related Posts

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ
Crime

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
260
സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്
National

സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്

November 14, 2026
92
മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’
National

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

November 13, 2026
33
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു
National

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

November 13, 2026
60
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
294
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
114
Next Post
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

Recent News

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
1
​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

November 16, 2026
1
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

November 16, 2026
1
ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം

ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം

November 16, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025