ചങ്ങരംകുളം:സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന തൂഫാൻ തദ്ദേശം പരിപാടി ആലങ്കോട് പഞ്ചായത്തിൽ വെച്ച് പ്രസിഡന്റ് ആസിയ ഇബ്രാഹി
പതാക ഉയർത്തി ഉൽഘടനം നിർവഹിച്ചു.തുടർന്നു ലഹരി വിരുദ്ധ സന്ദേശ റാലിയും ചങ്ങരംകുളം ടൗണിൽ നടന്നു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍മാരായ ഫവാസ് മാളിയേക്കൽ,ശാരിക മുരളീധരൻ,ഫാത്തിമ ലത്തീഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്,ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസുഫലി,അംഗങ്ങളായ അടാട്ട് വാസുദേവൻ,ഷാനവാസ് വട്ടത്തൂർ,കെ മാധവൻ,എഎസ്ഐ ഹരി നാരായണൻ .സെക്രട്ടറി അഭിജിത്ത്
എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ,പഞ്ചായത്ത് ജീവനക്കാർ,ആരോഗ്യ പ്രവർത്തകർ,അംഗൻവാടി വർക്കർമാർ,കുടുംബശ്രീ,ഹരിത കർമ്മ സേന പ്രവർത്തകർ,വ്യാപാരികൾ,രാഷ്ട്രീയ,സാമൂഹ്യ,മത സംഘടന പ്രതിനിധികൾ,എൻഎസ്സ് എസ് വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു







