ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്വച്ച് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 2 വരെ യുള്ള ക്യാമ്പയിനിന്റെ ഭാഗമായി സ്വച്ചതാ ഹി സേവ 2026 -കയ്യോടെ കൈ എന്ന ലോഗോ പ്രകാശനവും സഫായി മിത്ര സുരക്ഷ ഏവം സമാൻ ഷിവിർ ന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നടത്തി.നന്നമുക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പഞ്ചായത്ത് എച്ച് ഐ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് മെമ്പർ അജയ് ഘോഷ് ഹരിത കർമ്മ സേന കോഡിനേറ്റർ അഷീജ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ VEO ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ഹരിത കർമ്മ സേന അംഗങ്ങൾ ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.ഹരിത കർമ്മ സേന കോഡിനേറ്റർ അഷീജ നന്ദി പറഞ്ഞു









