• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

ckmnews by ckmnews
September 25, 2026
in Entertainment
A A
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

32 വർഷത്തിനുശേഷം‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തീയേറ്ററുകളിൽ എത്തുന്നത് കൂടുതൽ ദൃശ്യമികവിൽ. ഒക്ടോബർ ഒന്നിന് ചിത്രം റീ റിലീസ് ചെയ്യും. ഇതുവരെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി 8-കെ നിലവാരത്തിൽ സ്കാൻചെയ്ത ചിത്രമാകും ഇത്. മൂന്നരവർഷത്തിനിടെ 14 മലയാള ചിത്രങ്ങൾ റീ റിലീസ് ചെയ്തെങ്കിലും എല്ലാംപഴയ ഫിലിമിൽനിന്ന് 4-കെ നിലവാരത്തിൽ സ്കാൻചെയ്ത് റീ മാസ്റ്റർ ചെയ്തവയായിരുന്നു.മോഹൻലാൽ മാണിക്യനും ശോഭന കാർത്തുമ്പിയുമായി വേഷമിട്ട് ഹിറ്റായ പ്രിയദർശൻചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. മാറ്റിനി നൗ കമ്പനിയാണ് തേന്മാവിൻ കൊമ്പത്ത് വീണ്ടും തിേയറ്ററുകളിൽ എത്തിക്കുന്നത്. ഈ സിനിമയുടെ ഏറെ പ്രത്യേകതകളുള്ള ദൃശ്യഭംഗി പ്രേക്ഷകർക്ക് പരമാവധി ആസ്വദിക്കാനായിട്ടാണ് 8-കെ നിലവാരത്തിൽ ഫിലിം സ്കാൻ ചെയ്തത്.

ചിത്രത്തിന്റെ പഴയ ഫിലിംപ്രിന്റ് കണ്ടെത്താൻ പ്രയാസമായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് എൻ. ഗോപാലകൃഷ്ണന്റെ മകൻ അനിൽകുമാർവഴിയാണ് ഫിലിം പ്രിന്റ് ലഭിച്ചത്. ചിത്രത്തിലെ ഒരു പ്രിന്റ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നു. ചിത്രാഞ്ജലിയിലാണ് അനിൽകുമാർ ജോലിചെയ്തിരുന്നത്.

ഒരുവർഷത്തെ ജോലികൾ

ലഭ്യമായ പ്രിന്റിന് കാലപ്പഴക്കത്തിന്റെ പ്രശ്നങ്ങളുള്ളതുകൊണ്ടുകൂടിയാണ് 8-കെയിൽ സ്കാൻ ചെയ്തത്. ചിത്രത്തിലെ ദൃശ്യങ്ങൾ, അതിലുടനീളമുള്ള വെളിച്ചവിന്യാസം എന്നിവ ഏറെ പ്രത്യേകതയുള്ളതാണ്. മികച്ച ക്യാമറമാനുള്ള ദേശീയപുരസ്കാരം ഈ സിനിമയിലൂടെ കെ.വി. ആനന്ദിന് ലഭിച്ചതാണ്.

8-കെയിൽ ഫിലിമിലെ ചെറിയ വിശദാംശങ്ങൾപോലും മെച്ചപ്പെട്ട റെസലൂഷനിൽ സ്കാൻ ചെയ്യപ്പെട്ടു. ഇതിന് 4-കെയെക്കാൾ കൂടുതൽസമയവും ചെലവും വരും. ചെന്നൈ പ്രസാദ് ലാബിലാണ് ഫിലിം സ്കാൻ ചെയ്തത്. തുടർന്നുള്ള റീമാസ്റ്റർ ജോലികൾചെയ്തത് മാറ്റിനി നൗവിന്റെ സ്റ്റുഡിയോയിലാണ്.

Related Posts

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
158
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
102
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
178
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
69
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
97
Next Post
അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
1
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
2
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
8
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
126
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025