• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ckmnews by ckmnews
September 24, 2026
in National
A A
ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക വാര്‍ത്താസമ്മേളനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അന്‍പത് വര്‍ഷം വരെ രാജ്യം ബിജെപി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പഴയ പ്രസംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം തുടങ്ങിയത്. താനൊരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ഒരു രാഷ്ട്രീയ നേതാവിനും മോദിയും ഷായും പറഞ്ഞ രീതിയില്‍ ഒരു പ്രതികരണം നടത്താന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടവകാശവും ഭരണഘടനയും നശിച്ചുവെന്നും നിയമങ്ങള്‍ നിയമവിരുദ്ധമായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം തന്നെ നശിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ എന്ന് ചൂണ്ടിക്കാട്ടി പത്തൊന്‍പതോളം പേരുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, വ്യവസായി ഗൗതം അദാനി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ മിശ്ര, ആര്‍എസ്എസ് നേതാവ് ബി എല്‍ സന്തോഷ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ബാബ രാംദേവ്, കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍, മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മാധ്യമപ്രവര്‍ത്തകരായ രജത് ശര്‍മ്മ, അര്‍ണബ് ഗോസ്വാമി, സംവിധായകന്‍ വിവേക് അഗ്നിഹോത്രി, കങ്കണ റണാവത്ത്, ജയ് ഷാ, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അടക്കമുള്ളവരുടെ ചിത്രങ്ങളാണ് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചത്. ഇതില്‍ നരേന്ദ്ര മോദി, അമിത് ഷാ, ഗൗതം അദാനി, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, പ്രമോദ് കുമാര്‍ മിശ്ര, ഗ്യാനേഷ് കുമാര്‍ എന്നിവരാണ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ബാക്കിയുള്ളവരെ ഇവർ ഉപകരണമാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തത് മോദിയും അമിത് ഷായുമാണെന്നും രാഹുല്‍ പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ഗ്യാനേഷ് കുമാറാണ്. വോട്ട് മോഷ്ടിക്കുമ്പോള്‍ നടക്കുന്ന നിയമ നിര്‍മ്മാണം നിയമ വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 2023 ഡിസംബറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണമാണ് നടന്നത്. ആ നീക്കത്തെ താന്‍ എതിര്‍ത്തിരുന്നു. മഹാദേവ് പുരിയിലും ഹരിയാനയിലും വോട്ട് ചോരി നടന്നു. വോട്ട് ചോരി നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാര്‍ പരമാവധി ശ്രമിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണത്. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിൻ്റെ പ്രധാന ഗൂഢാലോചകര്‍ അമിത് ഷായും നരേന്ദ്ര മോദിയുമാണ്. ഇരുവർക്കുമെതിരെ അന്വേഷണം വേണം. മൂന്ന് വര്‍ഷമായി താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Posts

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
183
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
56
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
155
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
National

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
243
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
594
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
163

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
29
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
28
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
30
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025