ചാലിശ്ശേരി:കേരളം സർക്കാർ-ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം,ഭാരതീയ ചികിത്സ വകുപ്പ്,ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ11-മത് ദേശീയ ആയുർവേദ ദിനം ആചരിച്ചു.ചാലിശ്ശേരി ഗവ:ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ആരോഗ്യകരമായ നാളേക്കായി ആയുർവേദം എന്ന വിഷയത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ:കെ.ആതിര ബോധവത്കരണ ക്ലാസ് നടത്തി.പഞ്ചായത്ത് അംഗങ്ങളായ എ.വിജയൻ,സജീഷ് കളത്തിൽ,മുഹമ്മദ് മോനു,വി.ആർ.പ്രകാശ്,പഞ്ചായത്ത് കോർഡിനേറ്റർ ഷഹന അലി,പ്രദീപ് ചെറുവാശ്ശേരി,ഫാർമസിസ്റ്റ് എൻ.പി.പ്രതീഷ്,അറ്റൻഡർ കെ.വി.മിഥുൻ,കെ.കെ.വീണ മുരളി,യോഗാഭ്യാസകർ,കൺസൾട്ടേഷന് എത്തിയ രോഗികൾ എന്നിവർ പങ്കെടുത്തു.ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യ പ്രദർശനം,ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെയും രുചിക്കൂട്ടുകളുടെയും പ്രദർശനം എന്നിവയും നടന്നു.പങ്കെടുത്തവർക്ക് ഔഷധ കാപ്പിയും,ലഘു ഔഷധ പലഹാരവും നൽകി.







