ചങ്ങരംകുളം:അതിഥി ചങ്ങരംകുളത്തിന്റെ ആഭിമുഖ്യത്തിൽ സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്കായി സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26 ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ്. ഫിസിയോ, സ്പീച്ച്, ബിഹേവിയർ,സെൻസറി ഇന്റഗ്രേഷൻ തെറാപ്പികൾ, സ്പെഷ്യൽ എഡ്യൂക്കേഷൻ, ആയുർവേദം/യോഗ എന്നീ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ സർട്ടിഫിക്കറ്റുകൾ, സ്കോളർഷിപ്പുകൾ എന്നിവയ്ക്കായുള്ള ഹെൽപ്പ് ഡെസ്കും, ക്യാമ്പ് ദിനത്തിൽ ബുക്ക് ചെയ്യുന്ന ഓർത്തോപീഡിക് ഉപകരണങ്ങൾക്ക് 20% വരെ ഇളവും ഉണ്ടായിരിക്കുന്നതാണ്.സെൻ്റർ ഡയറക്ടർഡോ.ശിൽപ അരിക്കത്ത്, പി. ആർ. ഒ. ഗായത്രി. വിപി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രജിസ്ട്രേഷന് വിളിക്കുക: 9715261261







