ചങ്ങരംകുളം :പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഹരിനാരായണൻ ക്ലാസ് നയിച്ചു.പുതിയ തലമുറ ലഹരി വസ്തുക്കളെക്കുറിച്ചും, കുട്ടികളെ ലഹരിയിൽ നിന്നും രക്ഷിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ലഹരി ഉപയോഗത്തിന്റെ നിയമവശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.150 ലേറെ രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പാള്‍ പി.വി. വില്ലിംഗ്ടൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ മാനേജർ വി.മുഹമ്മദുണ്ണി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഹമീദ് മാസ്റ്റർ, കുഞ്ഞു മുഹമ്മദ് പന്താവൂർ, അധ്യാപകരായ കെ. അനിൽ, കെ.എം. സുരേഷ് ബാബു, എ. തൻസീർ എന്നിവർ ആശംസകൾ അറിയിച്ചു.റേഞ്ചർ ലീഡർ കെ. സുവിത നന്ദി പറഞ്ഞു.റേഞ്ചേഴ്സായ കെ.എം. ഫാത്തിമ മിൻഹ, കെ.വി. ഹന്ന ഷെറിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







