പൊന്നാനി:പുറങ്ങ് ഗവ. എൽ.പി. സ്കൂളിൽ പ്രധാനാധ്യാപകനെ അടിയന്തരമായി നിയമിക്കുകയും ആവശ്യമായ അധ്യാപക സംവിധാനം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.പ്രധാനാധ്യാപകന്റെ അഭാവവും മൂലം സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളും ഭരണപരമായ ഏകോപനവും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് യൂത്ത് ലീഗ് കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകിയത്.വിദ്യാലയത്തിന്റെ അക്കാദമിക നിലവാരവും വിദ്യാർത്ഥികളുടെ പഠന പുരോഗതിയും ഉറപ്പാക്കുന്നതിനായി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനം മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷഹീം പനമ്പാട് കൈമാറി.വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.യൂത്ത്ലീഗ് ജനറൽ സെക്രട്ടറി ഡോ.ഷാഹിദ് അബ്ദുൽ ഖാദർ, ട്രഷറർ ജുബൈർ പടിഞ്ഞാറ്റുമുറി,ടി.കെ. അബ്ദുള്ള എന്നിവർ പങ്കെടുത്തു







