ചങ്ങരംകുളം:എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഷിബില നർഗീസിനെ ആലംങ്കോട് മണ്ഡലം വാര്‍ഡ് 7 കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.ആലംങ്കോട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിടി കാദർ ,ഡിസിസി മെമ്പർ ഹുറൈർ കൊടക്കാട്ട്,ആലംങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ സ്നേഹനഗർ,മണ്ഡലം ട്രഷറർ ജലീൽ,ആലംങ്കോട് ബ്ലോക്ക് ഡിവിഷൻ മെമ്പർ അശ്വതി സന്തോഷ് എന്നിവർ പങ്കെടുത്തു.കോൺഗ്രസ് ഭാരവാഹികളായ ശശി പുക്കേപുറത്ത്,മുസ്തഫ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നസറുദ്ധീൻ,ഇർഷാദ്, ഷുഹൈബ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.







