• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

ckmnews by ckmnews
September 22, 2026
in Kerala
A A
‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തർക്കപരിഹാരത്തിനായി രാധ ചെക്കുകൾ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അംബിക പറഞ്ഞു.അംബികയ്‌ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ രംഗത്തെത്തിയിരുന്നു. അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തി രാധ പരാതി നൽകിയത്. അംബികയും സഹോദരനും ചേർന്ന് തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.

താൻ വീട്ടിൽ സൂക്ഷിച്ച ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ കൈവശപ്പെടുത്തിയാണ് പണം പിൻവലിക്കാൻ ശ്രമിച്ചത്. സ്റ്റുഡിയോ നടത്തിപ്പുകൾക്കായുള്ള ദൈനംദിന ചെലവുകൾക്കായാണ് ചെക്കുകൾ ഒപ്പിട്ടു വെച്ചിരുന്നത്. 46 കോടി രൂപ പിൻവലിക്കാനായിരുന്നു ശ്രമം. എന്നാൽ, ബാങ്കിൽനിന്ന് എസ്.എം.എസ്. സന്ദേശം ലഭിച്ച ഉടൻ ഇടപാടു നിർത്തിവെക്കാൻ നിർദേശം നൽകി. അംബികയും സഹോദരനും ചേർന്ന് ഗൂഢാലോചനയിലൂടെ പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്നും രാധ ആരോപിച്ചു. ‘എ.ആർ.എസ്. ഗാർഡൻ’ എന്ന തന്റെ സ്റ്റുഡിയോയുടെ പേരിലുള്ള ചെക്കാണ് തട്ടിയെടുത്തത്.2025 ജനുവരിയിൽ എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോയുടെ പേര് ‘ആർ.ആർ. ഗാർഡൻസ്’ എന്നാക്കിയപ്പോൾ ബാങ്കിൽ നിന്ന് പുതിയ ചെക്ക് ബുക്ക് ലഭിച്ചതോടെ പഴയത് ഉപയോഗിക്കുന്നത് നിർത്തി. അതിനിടയിലാണ് 17-ന് അഞ്ച് ചെക്കുകൾ പണമാക്കാനായി അംബികയുടെപേരിൽ ബാങ്കിലിട്ട വിവരം അറിയുന്നത്. അംബികയുമായി താൻ യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും ഏർപ്പെട്ടിട്ടില്ല. ചെക്കുകളിൽ തുക എഴുതിച്ചേർത്തത് സഹോദരൻ മല്ലികാർജുനനാണെന്നും നിയമവിരുദ്ധമായ സാമ്പത്തികനേട്ടത്തിനായി അവർ രണ്ടുപേരും ഒരുമിച്ച് തനിക്കെതിരേ നീങ്ങിയെന്നും അന്വേഷണം നടത്തി ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
16
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
29
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
46
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
109
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
237
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
117

Recent News

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
40
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
16
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
29
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025