ചങ്ങരംകുളം:കക്കിടിപ്പുറത്ത് ‘എച്ച്ആര്‍ ലൈവ് ഫിഷ്’എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും പ്രധാനമന്ത്രിയുടെ മത്സ്യസംപദാ യോജന (പി.എം.എം.എസ്.വൈ)പദ്ധതിയുടെയും സഹകരണത്തോടെ പൊന്നാനി മത്സ്യഭവന് കീഴിലാണ് കേന്ദ്രം ആരംഭിച്ചത്.പൊന്നാനി എംഎൽഎ കെപി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.വിഷരഹിതമായ കായൽ,ശുദ്ധജല മത്സ്യങ്ങൾ വൃത്തിയോടും ശുചിത്വത്തോടും കൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി മത്സ്യഭവന് കീഴിൽ എച്ച്ആർ ഇന്റഗ്രേറ്റഡ് ഫാമിങ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ അധ്യക്ഷത വഹിച്ചു.ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം മുഖ്യാതിഥിയായി.മലപ്പുറം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ (ഇൻ ചാർജ്) ശ്രുതി കെ. സ്വാഗതം പറഞ്ഞു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി സന്തോഷ്, വാർഡ് മെമ്പർ സത്യൻ കോട്ടയിൽ,പൊന്നാനി മത്സ്യഭവൻ എ.എഫ്.ഇ.ഒ. ടോണി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഫിഷറീസ് ഡി.പി.എം. കുമാരി കൃപ നന്ദി പറഞ്ഞു.ഉപഭോക്താക്കൾക്കായി സൗജന്യ ഹോം ഡെലിവറി സൗകര്യവും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ: 9656 165 810.







