ചങ്ങരംകുളം:ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു. 650 മീറ്റർ നീളവും 9 മീറ്റർ വീതിയുമാണ് ബണ്ട് റോഡിന്. പെരുമ്പടപ്പ് പഞ്ചായത്തിലെ 8,9 വാർഡിലുള്ളവർക്ക് പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ്, വില്ലേജ്, കൃഷിഭവൻ ഹൈസ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പ വഴിയാണ് ഈ റോഡ്.ചെറവല്ലൂർ ആമയം ഉൾപെടുന്നതാണ് 8,9 വാർഡുകൾ.കാർഷിക മേഖലക്കും ഇത് വലിയ ആശ്വാസമാകും







