കാടഞ്ചേരി: നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് എടപ്പാൾ എ.ഇ.ഒ ആശ ജോസിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി കുഞ്ഞാപ്പ, പഞ്ചായത്തംഗങ്ങളായ യൂനുസ് പാറപ്പുറം, സി.വി. സന്ധ്യ, സലീം നരിപ്പറമ്പ്, പി.ടി.എ പ്രസിഡന്റ് പ്രകാശൻ കാലടി, പ്രിൻസിപ്പൽ എം. ഷൈനി, പ്രധാനാധ്യാപകൻ എ. പ്രമോദ്, എസ്.എം.സി ചെയർമാൻ കെ.കെ. ജിഷാദ് തുടങ്ങിയവർ പങ്കെടുത്തു. കലോത്സവത്തിന്റെ വിവിധ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.







