കാക്കനാട് ബസ് അപകടത്തിൽ യുവതി മരിച്ചു.കാക്കനാട് ഇൻഫോപാർക്കിലെ ഇ.വൈ കമ്പനി ജീവനക്കാരിയായ എ.അക്ഷര (29) ആണ് മരിച്ചത്.തൃശൂർ തോളൂർ പുളിച്ചേരി കായമ്പിള്ളിയിൽ കുസുമഗിരി ഹോസ്പിറ്റലിന് സമീപം താമസം.ഇന്നലെ രാവിലെ 8.20ന് ഫിറ്റ്നസ് സെന്ററിൽ നിന്ന് മടങ്ങവേയാണ് അപകടം. ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂല ജംഗ്ഷന് സമീപം റോഡരികിലൂടെ നടന്നു വരികയായിരുന്ന അക്ഷരയെ എതിർ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന ഇൻഫോപാർക്ക് – എറണാകുളം റൂട്ടിലെ ‘മലയിൽ’ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തുകൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബസ് ഓടിച്ചിരുന്ന കാക്കനാട് സ്വദേശി ബിനോയ് (43) യെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. ബസും കസ്റ്റഡിയിലെടുത്തു.
ഭർത്താവ് ചങ്ങരംകുളം പന്താവൂർ സ്വദേശി വരുൺ. സഹോദരി: അരുണിമ.സംസ്കാരം ഇന്ന് 2ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.മാതാപിതാക്കൾ.ഓമനക്കുട്ടനും ലീലയും.






