ചങ്ങരംകുളം:പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘നിർമലം ക്യാമ്പയിൻ – IC-100 ചലഞ്ചിന്റെ’ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.ക്യാമ്പയിന്റെ ഭാഗമായി ജില്ലാതിർത്തിയായ വന്നേരി മുതൽ പെരുമ്പടപ്പ് പാറ നാക്കോല വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്, ഹരിതകർമസേന, പാലപ്പെട്ടി ജിഎച്ച്എസ്എസ് എൻഎസ്എസ് വളണ്ടിയർമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷംസിയ റഫീഖ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ആലുങ്ങൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൊറാടൻ കുഞ്ഞുമോൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറാബി, വാർഡ് മെമ്പർമാരായ അനസ് മാസ്റ്റർ, അസ്മത്തു, ഷാഹിൻ ബാൻ, ഷാജിത, നൂർജഹാൻ,ഹെൽത്ത് ഇൻസ്പെക്ടർ സുഭാഷ്,പഞ്ചായത്ത് സെക്രട്ടറി ശ്രീലക്ഷ്മി, പാലപ്പെട്ടി സ്കൂൾ അധ്യാപകൻ ഫസലുറഹ്മാൻ വി.വി. എന്നിവർ സംസാരിച്ചു.







