ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ 2026-ാം മാണ്ടിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് കാലത്ത് ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടേയും ക്ഷേത്രം ജീവനക്കാരുടേയും ഭക്തജനങ്ങളുടെയും,വിളക്ക് സംഘം (രഞ്ജിത്ത്)ഗുരുസ്വാമിയുടെയും മഹനീയ സാനിദ്ധ്യത്തിൽ നടന്നു.ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ വർഷംതോറും മണ്ഡല മാസാചരണത്തിൻ്റെ ഭാഗമായി നടത്തിവരുന്ന അയ്യപ്പൻ വിളക്ക് മഹോത്സവം ഈ വർഷം അതി ഗംഭീരമായി മുഴുവൻ വിളക്കായി നടത്തും.അന്നേ ദിവസം അന്നദാനം ഉണ്ടായിരിക്കും.പാലകൊമ്പ് എന്നുള്ളിപ്പ് പന്താവൂർ നരസിംഹമൂർത്തി ക്ഷേത്രം.വൃശ്‌ചികം ഒന്നിന് അഖണ്ഡനാമം ഉണ്ടായിരിക്കും.അയ്യപ്പൻ വിളക്ക് വൃശ്ചികം 6 ന്(നവംബർ22) ഞായറാഴ്ച നടക്കും.അകമല ശ്രീധർമ്മശാസ്താ വിളക്ക് സംഘമാണ് വിളക്ക് പാർട്ടി







