പൊന്നാനി:ഈഴുവത്തിരുത്തി വില്ലേജിലെ ആയിരക്കണക്കിന് ആളുകൾക്ക് ഫോറം 5 അപേക്ഷകൾ തീർപ്പാക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി. സിദ്ദീക്കിന് ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ ടി.കെ. അഷറഫ് നിവേദനം നൽകി.ഈഴുവത്തിരുത്തി വില്ലേജിൽ 80 വർഷങ്ങൾക്ക് മുൻപ് 70% വും പാടശേഖരങ്ങൾ
ആയിരുന്നു.വികസനത്തിന്റെ ഭാഗമായി ഈഴുവത്തിരുത്തി പഞ്ചായത്ത് പൊന്നാനി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുത്തു കയും ജനപ്പെരു പ്പം കൂടിയതിൻ്റെ ഭാഗമായി 2008-ന് മുൻപായി ഭൂമി തരം മാറ്റി നിരവധി വീടുകൾ വന്നിട്ടുണ്ട്.
9000 എണ്ണം എങ്കി ലും ഇങ്ങനെയു ണ്ട്. ഇതിൽ ഏകദേശം 3000 അപേക്ഷകൾ മാത്രമേ ഇപ്പോൾ വന്നിട്ടുള്ളൂ. ഇനിയും അപേക്ഷകൾ വരാനുണ്ട്.ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനാവശ്യാ ർത്ഥവും,വിവാഹത്തിനും, വീടിന്റെ പുനർ നിർമ്മാണത്തിനും സാമ്പത്തിക സഹായത്തിന് ബാങ്കുകളെ സമീപിക്കുമ്പോൾ സ്വാഭാവിക വ്യതിയാനം വരുത്താത്ത ഭൂമി ആയതുകൊണ്ട് നൂറുകണക്കിന് കുടുംബങ്ങൾ പ്രയാസപ്പെടുന്നു.ആയതിനാൽ പെട്ടെന്ന് അപേക്ഷകൾ തീർപ്പാക്കുന്നതിന് ഈഴുവതിരുത്തി കൃഷിഭവനിൽ ഉള്ള ഓഫീസറെ കൊണ്ട് അപേക്ഷകളുടെ ബാഹുല്യം കാരണം സാധിക്കുന്നില്ല.ആയതിനാൽ മറ്റൊരു കൃഷി ഓഫീസറെ കൂടി ഡെപ്യൂട്ട് ചെയ്‌ത് റവന്യൂ വകുപ്പിൽ നിന്നും ലോഗിൻ നൽകി അപേക്ഷ കൾ പെട്ടെന്ന് തീർപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്ക ണമെന്ന് നിവേദനത്തിൽ ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.






