ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽഎൽപി യുപി വിഭാഗം കുട്ടികൾക്കായി ക്വിസ് മൽസരം നടത്തി.സമ്മാനദാന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൻ ഫാത്തിമ ലത്തീഫ് അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ,കെ പ്രമോദ്,കെ.രമാദേവി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാരിക മുരളീധരൻ,കെവി.വിപിൻ,കെ.വി.സിദ്ദീഖ്,ഷെറീന ഇസ്മയിൽ,ഷെമീറമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.എൽപി വിഭാഗത്തിൽ കെ.വി.ഹവ്വ ഹാദിയ (ജനത എഎൽപി.എസ് ആലങ്കോട്)എ ആർ.ലക്ഷിത് രാജു(എ.എം.എൽ.പി.എസ്.പെരുമുക്ക് )എ.വി.ശ്രീലക്ഷ്മി(ജനത എ. എൽ പി. എസ്. ആലങ്കോട്)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ വിഎച്ച് ആദ്യത്യ ഗോവിന്ദ്, ധ്യാൻ നന്മയ് പിഎം ദേവന മൂന്നു പേരും കക്കിടിപ്പുറം കെവിയുപി സ്കൂൾ)എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.









