• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

ckmnews by ckmnews
September 17, 2026
in Sports
A A
ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മയാമി: ഇന്റർ മയാമിക്കിയായി ഏറ്റവും വേഗത്തിൽ നൂറ് ഗോളുകൾ പൂർത്തിയാക്കുന്ന താരമായി ലയണൽ മെസ്സി. ഇന്റർ മയാമിയെ കാംപിയോൺസ് കപ്പ് ജേതാക്കളാക്കിയാണ് മെസ്സി റെക്കോർഡിലെത്തിയത്. 114 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ നേട്ടം. മെക്‌സിക്കൻ ക്ലബ്ബ് ക്രൂസ് അസുലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്റർ മയാമി ചാമ്പ്യൻമാരായത്. മെസ്സി ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് ക്രൂസ് അസുലിനാണ്. എന്നാൽ ജോസ് പാരഡെലയുടെ ഷോട്ട് മയാമി ഗോൾകീപ്പർ ഡെയ്ൻ സെന്റ് ക്ലെയർ തടഞ്ഞു. 24-ാം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ വന്നത്. അതും ഒരു ഹെഡ്ഡറിലൂടെ. ലൂയിസ് സുവാരസ് നൽകിയ ക്രോസിൽ, 5 അടി 7 ഇഞ്ച് മാത്രം ഉയരമുള്ള മെസ്സി വില്ലർ ഡിറ്റയെ മറികടന്ന് ഡൈവിംഗ് ഹെഡ്ഡറിലൂടെ ഇന്റർ മയാമിയ്ക്ക് മുൻതൂക്കം നൽകി. 32-ാം മിനിറ്റിൽ സുവാരസ് വീണ്ടും ഗോളിന് വഴിയൊരുക്കാൻ ശ്രമിച്ചു. മെസ്സി നൽകിയ മനോഹരമായ പന്ത് സ്വീകരിച്ച സുവാരസ് അത് ജെർമൻ ബെർട്ടേരാമിക്ക് മറിച്ചുനൽകി. എന്നാൽ ബെർട്ടേരാമിയുടെ ഷോട്ട് ഗോൾവര കടക്കും മുൻപ് എതിർതാരങ്ങൾ രക്ഷപ്പെടുത്തി.

67-ാം മിനിറ്റിൽ ക്രൂസ് അസുലിന് സമനില നേടാനുള്ള സുവർണ്ണ അവസരം ലഭിച്ചെങ്കിലും, പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ ഫെർണാണ്ടസിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടിത്തെറിക്കുകയും, തുടർന്നെടുത്ത ഷോട്ട് കസീമിറോ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 81-ാം മിനിറ്റിൽ മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്ന് പന്ത് ലഭിച്ച കസീമിറോ അത് ലോങ് ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മയാമിയുടെ ലീഡ് രണ്ടായി ഉയർത്തി.

കഴിഞ്ഞ വർഷത്തെ എംഎൽഎസ് കപ്പ് ജേതാക്കളും മെക്‌സിക്കോയുടെ കാംപിയോൺ ഡി കാംപിയോൺസ് ജേതാക്കളും തമ്മിലാണ് വാർഷിക കാംപിയോൺസ് കപ്പിൽ ഏറ്റുമുട്ടുന്നത്. എംഎൽഎസ് ക്ലബ്ബുകളുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റിന്റെ എട്ടാമത് പതിപ്പായിരുന്നു ഇത്.

ഇന്റർ മയാമിയുടെ വിജയത്തിന് മുൻപുള്ള അവസാന മൂന്ന് പതിപ്പുകളിലും മെക്‌സിക്കൻ ടീമുകളായിരുന്നു വിജയികൾ. മെക്‌സിക്കൻ വമ്പന്മാരായ ക്രൂസ് അസുലിന് ഇതുവരെ കാംപെിയോൺസ് കപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. 2021-ൽ അവർ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

Related Posts

ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ
Sports

ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ

November 4, 2026
52
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം
Sports

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
55
ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
72
പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം
Sports

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
73
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
65
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ
Sports

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
125
Next Post
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
32
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
30
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
631
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
376
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025