തിരൂർ :തിരൂർ ഗൾഫ് മാർക്കറ്റിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ബുധനാഴ്ച വൈകുന്നേരത്താണ് സംഭവം നടന്നത് .കാറിൻറെ മുൻഭാഗത്തുനിന്നും തീയും പുകയും വന്ന ഉടനെ ഡ്രൈവറും കാറിലുണ്ടായിരുന്ന കുടുംബവും കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയുണ്ടായി . കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ നാട്ടുകാരും ഫയർഫോഴ്‌സും എത്തി തീ അണക്കുകയും ചെയ്തു.പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ തൊട്ടിയിൽ മുബാറക്ക് എന്നയാൾ ഓടിച്ചിരുന്ന ഹുണ്ടായ് കമ്പനിയുടെ കാറാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ കത്തി നശിച്ചത്. തിരൂർ പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു







