എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് കാലത്ത് ലക്ഷ്മി വിനായകഹോമവും വൈകീട്ട് മൂടപ്പസേവയും നടന്നു.നിരവധി ഭക്തർ പൂജയിൽ പങ്കെടുത്തു.കാലത്ത് ജലധാര, ശ്രീരുദ്രം ധാര, ശംഖഭിഷേകം ഉഷപൂജ, ഉച്ചപൂജ, എന്നിവയും വൈകിട്ട് മൂടപ്പസേവ,ദീപാരാധന, അത്താഴംപൂജ എന്നിവയും ഉണ്ടായി.ക്ഷേത്രം മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി, പി. എം. ശ്രീരാജ് എമ്പ്രാന്തിരി, പനയൂർ പ്രദീപ് നമ്പൂതിരി,ഇളയേടം കൃഷ്‌ണൻ നമ്പൂതിരി എന്നിവരുടെ കർമികത്വത്തിൽ പൂജകൾ നടന്നു.







