ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ നിന്ന് ഈ വർഷം ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ എന്നിവ കഴിഞ്ഞ് പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കുള്ള ബിരുധദാന ചടങ്ങ് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.വിവിധ ബ്രാഞ്ചുകളിൽ നിന്നായി 350 ഓളം കുട്ടികൾ പങ്കെടുത്ത കോൺവെക്കേഷൻ പ്രോഗ്രാം സബ് കലക്ടർ ദിലീപ് കൈ നിക്കര ഐഎഎസ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.ഡോക്ടർ അശോക് ഡിക്രൂസ്, ഡോ.പി സുരേഷ് വേണുഗോപാൽ,കോളേജ് കമ്മിറ്റി പ്രസിഡണ്ട് പി പി എം അഷ്റഫ്, ഡോക്ടർ എം കെ ബൈജു, കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ പ്രസംഗിച്ചു.വി മുഹമ്മദുണ്ണി ഹാജി ഉപഹാര സമർപ്പണം നടത്തി.ലിയാന സലീമീൻറെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചു







