കോഴിക്കോട്: രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവുണ്ടായി. പവന് 1120 രൂപ വര്‍ധിച്ച് 1,13,240 രൂപയായി. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,155 രൂപയുമായി.രാവിലെ പവന് 1,920 രൂപയും ഗ്രാമിന് 240 രൂപയും കുറഞ്ഞിരുന്നു. ഇതോടെ പവന് 1,12,120 രൂപയായും ഗ്രാമിന് 14,015 രൂപയായും വില കുറഞ്ഞിരുന്നു. ഇതാണ് ഉച്ചക്ക് പിന്നാലെ വര്‍ധിച്ചിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണം പവന് 93,040 രൂപയും ഗ്രാമിന് 11,630 രൂപയുമാണ് പുതിയ വില.
ആഗോള വിപണിയില്‍ സ്വര്‍ണം നേരിയ ഇടിവിലാണ്. ട്രോയ് ഔണ്‍സിന് 22.46 ഡോളര്‍ കുറഞ്ഞ് 4343 ഡോളറായി. വെള്ളിക്ക് 0.42 ഡോളര്‍ കുറഞ്ഞ് 63.94 ഡോളറായി.








