തിരുവനന്തപുരം: എം.എ യൂസുഫലിയോട് മാപ്പുപറഞ്ഞ് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ. യൂസഫലിക്കെതിരെ വ്യാജ ആരോപണങ്ങൾ അടങ്ങിയ വീഡിയോ ചെയ്തതിലാണ് മാപ്പ് പറഞ്ഞത്. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ യൂസുഫലി നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി യൂസുഫലി അനധികൃതമായി സ്വർണം കടത്തിയെന്ന ആരോപണം 2020 നവംബറിലാണ് ഷാജൻ സ്‌കറിയ ഉന്നയിച്ചത്. എറണാകുളം സബ് കോടതിയിൽ എം.എ യൂസുഫലി അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ വാർത്തകളിലൂടെ യൂസഫലിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും തെറ്റായ വീഡിയോ ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഷാജൻ സ്‌കറിയ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി.








