• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

cntv team by cntv team
October 31, 2026
in Kerala
A A
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിന് കേസെടുത്തതിൽ പ്രതികരണവുമായി വളർമതി. പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നുവെന്ന് വളർമതി വിമർശിച്ചു. യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചു. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത മന്ത്രി ഓ ജെ ജനീഷിനും എംപി ഷാഫി പറമ്പലിനുതിരെ കേസെടുത്തിട്ടില്ല.

പൊലീസിനെതിരെ വാർത്ത വന്നതുകൊണ്ട് കേസെടുക്കുന്നു എന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാൽ സമര പന്തലിലെ കനോപ്പി പൊളിക്കാൻ ശ്രമിച്ചതിനാലാണ് വിമർശിച്ചതെന്നും വളർമതി വിശദീകരിച്ചു. മറ്റ് പാർട്ടികൾ ഭരിക്കുമ്പോൾ യുഡിഎഫ് പഞ്ചാര വാക്കുകൾ പറയുന്നു. കഴിഞ്ഞ സർക്കാരിന്‍റെ വീഴ്ചകൾ കൊണ്ടാണ് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതെന്ന് മറക്കരുത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ലെന്നും എല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വളർമതി പ്രതികരിച്ചു.

എന്നാൽ സെക്രട്ടറിയേറ്റിന്‍റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി. എൽപിഎസ്‍ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് തലമുണ്ഡനം ചെയ്താണ് വളർമതി മറുപടി നൽകിയത്. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും നിറവേറ്റാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്.

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വളർമതി ആവശ്യപ്പെട്ടു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വളർമതി വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ മാറ്റി പറയുന്നതെന്നും വളർമതി വിമർശിച്ചു.

Related Posts

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ
Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
79
ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ
Kerala

ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

October 31, 2026
41
ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം
Crime

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം

October 31, 2026
335
ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം
Kerala

ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം

October 31, 2026
53
റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു
Kerala

റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു

October 31, 2026
20
പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ
Kerala

സെക്രട്ടറിയേറ്റ് സമരത്തിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

October 31, 2026
70
Next Post
പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

Recent News

9
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
13
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
79
ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

October 31, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025