• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പണം കൈമാറ്റം ചെയ്യാൻ 650-ഓളം ഇടപാടുകൾ നടത്തി; 20കാരൻ സ്വന്തമാക്കിയത് BMW ബൈക്ക്; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ

ckmnews by ckmnews
December 3, 2024
in Crime
A A
പണം കൈമാറ്റം ചെയ്യാൻ 650-ഓളം ഇടപാടുകൾ നടത്തി; 20കാരൻ സ്വന്തമാക്കിയത് BMW ബൈക്ക്; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓൺലൈൻ തട്ടിപ്പുകേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തി പൊലീസ്. എറണാകുളം വാഴക്കാല സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാല് കോടിയിലേറെ രൂപ കൈമാറ്റം ചെയ്യാൻ 650-ഓളം ഇടപാടുകൾ നടത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലുള്ള അക്കൗണ്ടിലൂടെയും തട്ടിപ്പ് പണം കൈമാറ്റം ചെയ്തു.ഓൺലൈൻ തട്ടിപ്പിന്റെ ഉറവിടം തേടി കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതുവഴികളുടെ വിശദവിവരങ്ങൾ പോലീസിന് ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ അടക്കം സംഘത്തിൽ ചേർത്താണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ആവശ്യത്തിന് പണവും ആഡംബരവും വാഗ്ദാനം ചെയ്താണ് കുട്ടികളെ വലയിൽ വീഴ്ത്തുന്നത്. തട്ടിപ്പ് സംഘത്തിൽപ്പെട്ട 20 വയസ്സുകാരൻ ബിഎംഡബ്ലിയു ബൈക്ക് വാങ്ങിയതോടെ സമപ്രായത്തിലുള്ള കൂടുതൽ കുട്ടികളെ സംഘത്തിലേക്ക് ആകർഷിക്കാനായി.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് കോടിക്കണക്കിന് രൂപയാണെന്നും പോലീസ് കണ്ടെത്തി. എറണാകുളം വാഴക്കാല സ്വദേശിയെ കബളിപ്പിച്ച് എടുത്ത 4.11 കോടി രൂപ 480 അക്കൗണ്ടുകൾ വഴിയാണ് കൈമാറ്റം ചെയ്തത്. ഈ അക്കൗണ്ടുകളിലൂടെ 650 ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടി രൂപ നിലവിലുള്ള അക്കൗണ്ട് പോലീസ് മരവിപ്പിക്കുകയും ചെയ്തു.രാജസ്ഥാൻ പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നും തട്ടിപ്പുകാർ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്ക് പണം എത്തിച്ചിട്ടുണ്ട്. സർക്കാർ സ്കോളർഷിപ്പുകൾ നൽകുന്നതിനായി ബാങ്കുകളിൽ തുടങ്ങിയ കുട്ടികളുടെ അക്കൗണ്ടുകൾ പോലും തട്ടിപ്പുകാർ ഉപയോഗിച്ചു എന്നത് ഞെട്ടിക്കുന്ന വിവരമാണ് ‘ബാങ്കുകളിൽ ഇത്തരം അക്കൗണ്ടുകൾ തുടങ്ങാനായി പരിചയപ്പെടുത്തൽ നടത്തിയ ആളുകളെയും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണ് പോലീസിന്റെ തീരുമാനം.

Related Posts

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
193
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
756
എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍
Crime

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

September 30, 2026
609
യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌
Crime

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

September 30, 2026
57
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
323
ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി
Crime

ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

September 30, 2026
188
Next Post
ആന എഴുന്നളളിപ്പ്; ‘ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല’, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

ആന എഴുന്നളളിപ്പ്; 'ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല', തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

Recent News

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

October 1, 2026
4
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

October 1, 2026
2
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

October 1, 2026
11
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025