• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആന എഴുന്നളളിപ്പ്; ‘ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല’, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

ckmnews by ckmnews
December 3, 2024
in Kerala
A A
ആന എഴുന്നളളിപ്പ്; ‘ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല’, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ആനകളുടെ എഴുന്നളളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്. ഇന്നലെ രാത്രി നടന്ന ‘തൃക്കേട്ട പുറപ്പാട് ‘ചടങ്ങിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റ‍ർ ഉണ്ടായിരുന്നില്ല.ആളുകളും ആനയുമായുളള 8 മീറ്റർ അകലം പാലിക്കപ്പെട്ടില്ലെന്നും വനംവകുപ്പ് ആരോപിക്കുന്നു. ആനകളുടെ സമീപത്ത് തീവെട്ടിയുണ്ടായിരുന്നു. ഇക്കാര്യത്തിലും അഞ്ച് മീറ്റ‍ർ അകലം പാലിച്ചില്ല. വനം വകുപ്പിൻറെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. നാട്ടാനകളുടെ പരിപാലന ചുമതല ഈ വിഭാഗത്തിനാണ്. എന്നാൽ രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേർത്തുനിർത്തേണ്ടി വന്നതെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്.ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിൻ്റെ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞിരുന്നു.15 ആനകളെ എഴുന്നളളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ആനകളെ എഴുന്നളളിച്ചില്ലെങ്കിൽ ആചാരം എങ്ങനെയാണ് തകരുന്നതെന്നും ആനയെഴുന്നളളിപ്പ് അനിവാര്യ മതാചാരമാകുന്നത് എങ്ങനെയാണെന്നും ചോദിച്ചിരുന്നു.

Related Posts

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
46
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
117
സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ
Kerala

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ

November 14, 2026
98
സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
Kerala

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

November 14, 2026
172
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

6
Next Post
റേഷൻ വാങ്ങാതിരുന്നവർക്കെല്ലാം പണികിട്ടിത്തുടങ്ങി; 60,000ത്തോളം പേർ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്

റേഷൻ വാങ്ങാതിരുന്നവർക്കെല്ലാം പണികിട്ടിത്തുടങ്ങി; 60,000ത്തോളം പേർ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്

Recent News

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
1
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

November 15, 2026
3
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

November 15, 2026
2
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025