• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റേഷൻ വാങ്ങാതിരുന്നവർക്കെല്ലാം പണികിട്ടിത്തുടങ്ങി; 60,000ത്തോളം പേർ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്

ckmnews by ckmnews
December 3, 2024
in UPDATES
A A
റേഷൻ വാങ്ങാതിരുന്നവർക്കെല്ലാം പണികിട്ടിത്തുടങ്ങി; 60,000ത്തോളം പേർ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്
0
SHARES
544
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് റേഷൻ കാർഡിൽ വീണ്ടും ശുദ്ധീകരണം. മുൻഗണനാ വിഭാഗത്തിൽ നിന്ന് 60,000പേരെയാണ് പുറത്താക്കിയിരിക്കുന്നത്. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നവരെയാണ് മുൻഗണനാ വിഭാഗത്തിൽ നിന്ന് വെട്ടിയത്. ഇവരെ വെള്ള കാർഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സർക്കാരിന്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളെയും മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കും.

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾ നിർബന്ധമായും മസ്റ്ററിംഗ് നടത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം. മസ്റ്ററിംഗിന് വേണ്ടി പല ഘട്ടങ്ങളിലായി സർക്കാർ സമയം നീട്ടി നൽകിയിട്ടുണ്ടായിരുന്നു. അർഹമായ റേഷൻ വിഹിതം ലഭിക്കുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ്. ഇതിനിടയിൽ മൂന്ന് മാസമായി റേഷൻ വാങ്ങാതിരുന്ന മഞ്ഞ, പിങ്ക് കാർഡ് ഉടമകളിൽ 60,000ത്തോളം കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിൽ നിന്നും ഒഴിവാക്കി. ഇവർക്ക് പകരം അർഹതയുള്ളവരെ കണ്ടെത്തി മുൻഗണനാ വിഭാഗത്തിലേക്ക് കൊണ്ടുവരും. റേഷൻ വാങ്ങാതിരുന്ന 4000ത്തിലധികം നീല കാർഡ് ഉടമകളെയും വെള്ള കാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഓണക്കിറ്റ് വാങ്ങാതിരുന്ന മുൻഗണനാ വിഭാഗത്തിലുള്ളവരെയും ഒഴിവാക്കും. മരിച്ചവരും അനർഹരുമാണ് ഓണക്കിറ്റ് വാങ്ങാത്തത് എന്നാണ് വിലയിരുത്തൽ. ഇവരെയും മുൻഗണനേതര കാർഡിലേക്ക് മാറ്റും. കഴിഞ്ഞവർഷം ഓണക്കിറ്റ് വാങ്ങിയ മുൻഗണനാ വിഭാഗക്കാരിൽ ഈ വർഷം എണ്ണൂറിലധികം പേർ കിറ്റ് വാങ്ങിയിട്ടില്ലെന്നാണ് കണ്ടെത്തൽ. മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ഈ മാസം പത്തിനകം അപേക്ഷ സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ പോർട്ടൽ വഴിയോ അപേക്ഷിക്കാം. ജില്ലാ സപ്ലൈ ഓഫീസർമാർ പരിശോധിച്ച് അർഹരായവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും.

Related Posts

ആലങ്കോട് കൃഷിഭവൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു
UPDATES

ആലങ്കോട് കൃഷിഭവൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

March 7, 2026
268
സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
UPDATES

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

March 7, 2026
5.2k
മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’
UPDATES

മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’

March 7, 2026
578
കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍
UPDATES

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

March 7, 2026
78
ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും
UPDATES

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

March 7, 2026
141
കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
UPDATES

കർഷക സംഘം നന്നംമുക്ക് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

March 7, 2026
64
Next Post
കളര്‍കോട് അപകടം: ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ല; വാഹന ഉടമ കുടുങ്ങും

കളര്‍കോട് അപകടം: 'റെന്റ് എ കാര്‍' ലൈസന്‍സ് ഇല്ല; വാഹന ഉടമ കുടുങ്ങും

Recent News

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

March 7, 2026
2
‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

March 7, 2026
78
ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

March 7, 2026
41
‘ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

‘ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

March 7, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025