ചങ്ങരംകുളം:കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ നവംബർ 28ന് നടക്കുന്ന ഏഴാമത് കോൺസിറ്റ് ഇന്റർനാഷണൽ കോൺഫറൻസിന്റെ ലോഗോ പ്രകാശനം ചെയ്തു. ‘Future Health: From Precision Medicine to Predictive Wellness’ എന്ന പ്രമേയത്തിലാണ് സമ്മേളനം.പുന്നയൂർക്കുളം ശാന്തി നഴ്സിങ് ഹോമിലെ ചീഫ് ഫിസിഷ്യൻ ഡോ. രാജേഷ് കൃഷ്ണൻ, ലെസ്സൺ ലെൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് കാഞ്ഞിയൂരിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.ആരോഗ്യരംഗത്തെ ഭാവി സാധ്യതകളും പ്രിസിഷൻ മെഡിസിനിൽനിന്ന് പ്രവചനാത്മക ആരോഗ്യപരിപാലനത്തിലേക്കുള്ള മാറ്റവും സമ്മേളനത്തിൽ അക്കാദമികമായി ചർച്ച ചെയ്യും. ഗവേഷകർ,അധ്യാപകർ,ആരോഗ്യവിദഗ്ധർ,വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനം ആരോഗ്യശാസ്ത്രത്തിലെ പുതിയ ഗവേഷണങ്ങൾക്കും അന്തർവിഷയ അക്കാദമിക സംവാദങ്ങൾക്കും വേദിയാകും.അക്കാദമിക് ഡയറക്ടർ യഹിയ പി. ആമയം, ലിംഗ്വിസ്റ്റിക് വിഭാഗം മേധാവി നവാസ് ഹുദവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







