ചങ്ങരംകുളം:മുതിർന്ന പൗര ന്മാരുടെ ആരോഗ്യകരവും സക്രിയവുമായ ജീവിതം ലക്ഷ്യമിട്ട് പ്രത്യേക വകുപ്പു രൂപവത്കരിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം അപ്രായപ്പെട്ടു.പ്രമുഖ സാഹിത്യകാരൻ
ഡോ : ചാത്തനാത്ത് അച്ചുതനുണ്ണിയെ ഷാൾ അണിയിച്ചു ആദരിച്ചു.ഡോ: ഫൈസൽ അഹ്സനിയുടെ മുഹമ്മദ് നബി മനുഷ്യർക്കൊപ്പം
എന്ന പുസ്തകവും
സമർപ്പിച്ചു. പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് ,ജന.സെക്രട്ടറി വാരിയത്ത് മുഹമ്മദലി ,ഭാരവാഹികളായ പി പി നൗഫൽ സഅദി , കെ മൊയ്തീൻ ഹാജി,അഡ്മിനിസ്ട്രേറ്റർ പി മുഹമ്മദ് സലീം, വി.കെ. അബ്ദുല്ലകുട്ടി നേതൃത്വം നൽകി.







