• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

ckmnews by ckmnews
October 2, 2026
in National, Sports
A A
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നഗോയ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ലൊവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് വിഭാഗത്തിൽ ചൈനയുടെ ബാവോ സിയിയെ തോൽപ്പിച്ച് ലൊവ്ലിന സ്വർണ മെഡൽ സ്വന്തമാക്കി. ഫൈനലിൽ ഏകപക്ഷീയമായ (5-0) വിജയമാണ് ഇന്ത്യൻ താരം നേടിയത്.

തന്റെ ജന്മദിനത്തിൽ തന്നെയാണ് ലൊവ്ലിന കരിയറിലെ നിർണായക നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറെന്ന ചരിത്ര നേട്ടവും ഇതോടെ ലൊവ്ലിന സ്വന്തമാക്കി. 2014ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മേരി കോമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിതാ ബോക്സർ.നിലവിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവായ ബാവോ സിയിക്കെതിരെയായിരുന്നു ലൊവ്ലിനയുടെ ഫൈനൽ പോരാട്ടം. തുടക്കം മുതൽ ആത്മവിശ്വാസത്തോടെയുള്ള പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തുകയായിരുന്നു.സെമിഫൈനലിൽ കസാഖിസ്ഥാന്റെ ലോക ചാമ്പ്യൻ നതാല്യ ബൊഗ്ദനോവയെ (3-2ന്) തോൽപ്പിച്ചാണ് ലൊവ്ലിന ഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ സിയോങ് സു-യോണിനെ 5-0നും തോൽപ്പിച്ചിരുന്നു.2022ലെ ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ലൊവ്ലിന ഇത്തവണ അത് സ്വർണമാക്കി മാറ്റി. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ താരത്തിന്റെ കരിയറിലെ മറ്റൊരു പ്രധാന നേട്ടമായും ഈ സ്വർണവിജയം മാറി. ഇതോടെ,​ 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 70 ആയി. ഇതിൽ 12 സ്വർണം, 24 വെള്ളി, 34 വെങ്കലം എന്നിവ ഉൾപ്പെടുന്നു. മെഡൽ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം

October 2, 2026
0
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
75
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
147
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Kerala

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം

October 1, 2026
308
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
National

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

October 1, 2026
57
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം
National

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
24

Recent News

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
6
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
19
തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

October 2, 2026
47
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025