ചങ്ങരംകുളം മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിൻ്റെ പ്രവർത്തന ഫണ്ടിലേക്ക് സഹായ ധനം നൽകി.സാന്ത്വനം കൂട്ടായ്മ പ്രസിഡണ്ട് പി.വി.സജീഷ് സെക്രട്ടറി എം.വി സൈനുദ്ദീൻ,ട്രഷറർ എം.വി.അഷറഫ്,ചന്ദ്രൻ മുത്തു,ഇബ്രാഹിം,ഹക്കീം,സുനി,കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.കാരുണ്യം ഡയാലിസിസ് സെന്ററിനു വേണ്ടി വൈസ് പ്രസിഡണ്ട് പി അലി തുക ഏറ്റുവാങ്ങി.കാരുണ്യം ജനറൽ സെക്രട്ടറി പി.കെ അബ്ദുള്ളക്കുട്ടി,കെ.അനസ് യൂസഫ് യാസീൻ, ജബ്ബാർ പള്ളിക്കര, ജബ്ബാർ ആലങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.







