ചങ്ങരംകുളം:ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഭക്ഷണ വൈവിധ്യം പരിചയപ്പെടുത്തുന്നതിനായി എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസ് പാവിട്ടപ്പുറം റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ പരിപാടി സംഘടിപ്പിച്ചു.ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും തനത് വിഭവങ്ങൾ ഒരേ വേദിയിൽ അവതരിപ്പിച്ചതാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഓരോ റേഞ്ചർക്കും ഓരോ സംസ്ഥാനത്തിന്റെ ചുമതല നൽകിയിരുന്നു.ഓരോരുത്തരും തങ്ങൾക്ക് ലഭിച്ച സംസ്ഥാനത്തിന്റെ തനത് വിഭവം തയ്യാറാക്കി,അതിന്റെ പാചക രീതി, ചേരുവകൾ,പ്രത്യേകതകൾ എന്നിവ സന്ദർശകർക്ക് വിശദീകരിച്ചു.
കേരള പൊതിച്ചോറ്, ഇഡ്ഡലി, സാമ്പാർ, മോമോസ് പുക്ലൈൻ, വട പാവ്, ധോക്ല, പോഹ , ഫിഷ് കറി റൈസ്, പ്യാസ് കി കച്ചോരി,ദുഷ്ക,റോസ് ഓംലെറ്റ് തുടങ്ങിയ വിഭവങ്ങൾ സ്റ്റാളുകളിൽ ഒരുക്കിയിരുന്നു.വിഭവങ്ങൾക്കൊപ്പം ഓരോ സംസ്ഥാനത്തിന്റെയും ഭക്ഷണ സംസ്കാരം വിശദീകരിക്കുന്ന ചാർട്ടുകളും പ്രദർശിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും സ്റ്റാളുകൾ സന്ദർശിച്ച് വിവിധ സംസ്ഥാനങ്ങളുടെ രുചി വൈവിധ്യം ആസ്വദിച്ചു.ഭക്ഷണത്തിലൂടെ “വ്യത്യസ്തതയിലെ ഐക്യം” എന്ന ഇന്ത്യൻ ആശയം കുട്ടികൾക്ക് അനുഭവിച്ചറിയാൻ പരിപാടി സഹായകമായെന്ന് അധ്യാപകർ പറഞ്ഞു. റേഞ്ചർ യൂണിറ്റ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.







