എടപ്പാള്‍:ഓണറേറിയം തുകയും സ്വകാര്യ വ്യക്തികളുടെ സഹായവും ഉപയോഗിച്ച് അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രാങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കാലടി ഡിവിഷൻ അംഗം ഷാജി മാണൂർ.വലിയ പൊയിലം സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ സ്ഥാപിച്ച ലൈറ്റിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അരുൺ അധ്യക്ഷനായി.ജനപ്രതിനിധികളുടെ ഇത്തരം പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. ചടങ്ങിൽ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അരുൺ അധ്യക്ഷനായി.മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതുർ,ബ്ലോക്ക് മെമ്പർ ഷാജി മാണൂർ,ടി. പി ഹൈദരലി, ടി. പി കുഞ്ഞിമരക്കാർ മാസ്റ്റർ,യൂനസ്സ് പാറപ്പുറം,ഗഫുർ തണ്ഡലം,കെ.ജി ബാബു,പത്മജ,അസ്‌ലം തിരുത്തി,പി. ടി. എം.എ മജീദ്, കെ. ജി ബെന്നി എന്നിവർ സംസാരിച്ചു പണി പൂർത്തിയായ രണ്ടാമത്തെ ലൈറ്റിന്റെ ഉൽഘാടനം ഡിവിഷനിലെ ഏഴാം വാർഡിൽ അടുത്താഴ്ച നടക്കും






