പൊന്നാനി: “സംശുദ്ധ രക്തം ദാനം ചെയ്യാൻ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കൂ” എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യ സമിതിയും മുൻസിപ്പൽ കമ്മിറ്റിയും സംയുക്തമായി
തിരൂർ ജനറൽ ആശുപത്രി, പൊന്നാനി ബെൻസി ആശുപത്രി സഹകരണത്തോടെ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ചന്തപ്പടി ബെൻസി ആശുപത്രിയിൽ നടന്ന ക്യാമ്പ് കാലത്ത് 9.30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1.30 നാണ് സമാപിച്ചത്.ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ആശ കെ പി ഉദ്ഘാടനം ചെയ്തു.മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സെപ്തംബർ 19 മുതൽ ഡിസംബർ 19 വരെ പി സി ഡബ്യു എഫ് ആചരിച്ച് വരുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.രക്തക്കുറവ് അനുഭവിക്കുന്ന ഒട്ടനവധി കാൻസർ, ഡയാലിസ് രോഗികൾക്ക് ആശ്വാസമേകാൻ ശേഖരിച്ച രക്തം തിരൂർ ജനറൽ ആശുപത്രിക്കാണ് ദാനം ചെയ്തത്.ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.സുബൈർ ടി വി ത്രൈമാസ കാംപയിൻ അവതരണം നടത്തി.രക്തദാനത്തിന്റെ പ്രസക്തിയെ സംബന്ധിച്ച് കെ പി അബ്ദുറസാഖ് സംസാരിച്ചു.തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ഫാത്തിമ നസ്രിൻ, ബെൻസി ഹോസ്പിറ്റൽ പി ആർ ഒ ഷാനവാസ്, പി കോയക്കുട്ടി മാസ്റ്റർ, മുനീറ ടി, റംല കെ പി, മുഹമ്മദ് നവാസ് സി വി, അബ്ദുട്ടി പി എം, അബ്ദുസമദ് വി യു എ ഇ, ഖലീൽ റഹ്മാൻ സലാല- ഒമാൻ, മുഹമ്മദ് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.സുബൈദ പോത്തനൂർ, ജി സിദ്ധീഖ്, ഫൈസൽ ബാജി, സബീന ബാബു
ടി കുഞ്ഞി മൊയ്തീൻ കുട്ടി, ബാബു എലൈറ്റ്
ആർ വി മുത്തു, റഷീദ് സിവി, അസ്മ യാഹിയ
റംല വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.മുജീബ് കിസ്മത്ത് സ്വാഗതവും, അഷ്റഫ് പൂച്ചാമ്മം നന്ദിയും പറഞ്ഞു.







