പാലക്കാട്: പാലക്കാട് നഗരത്തില്‍ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയയുടെ കൊടുംക്രൂരത. ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി സുന്ദര്‍ രാജന്‍, നന്ദകുമാര്‍ എന്നിവരാണ് പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
5.50 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയതിന്റെ, ഒരു മാസത്തെ പലിശ മുടങ്ങിയെന്ന് ആരോപിച്ച് പ്രതികള്‍ മകളെ ബന്ധുവീട്ടില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് 33 കാരിയുടെ പരാതി. അന്യായമായി തടവിലാക്കല്‍, ഭീഷണിപ്പെടുത്തലിനൊപ്പം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. രണ്ടുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട് നഗരവും പാലക്കാടിന്റെ കിഴക്കന്‍ മേഖലകളും കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള പലിശ മാഫിയ പ്രവര്‍ത്തിച്ചു വരികയാണെന്നാണ് വിവരം. ഭീമമായ പലിശയാണ് ഇവര്‍ ഈടാക്കാറുള്ളത്. ഒരു തവണത്തെ അടവ് മുടങ്ങിയാല്‍ തന്നെ ഇവര്‍ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്യും. പാലക്കാട്ടെ ബ്ലേഡ് മാഫിയയെ നിലയ്ക്ക് നിര്‍ത്താന്‍ അധികാരികള്‍ ഇടപെടണമെന്ന് ആവശ്യമുയരുന്നുണ്ട്







