ചങ്ങരംകുളം:സാമൂഹ്യ സേവനത്തിന്റെ ഭാഗമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ് തിരൂർ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പി വി വില്ലിംഗ്ടൺ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് ഷുഹൈബ് അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് മാനേജർ അനൂപ്, തിരൂർ ജില്ലാ ആശുപത്രി ഡോക്ടർ ഫാത്തിമ നെസ്‌റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് 75 ആളുകൾ സ്‌കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ സന്നദ്ധരായി.റേഞ്ചർ ലീഡർ കെ സുവിത യുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. സ്റ്റാഫ് സെക്രട്ടറി കെ. അനിൽ നന്ദി രേഖപ്പെടുത്തി.







