ചങ്ങരംകുളം:സംസ്ഥാന യുവജന ക്ഷേമ ബോർഡും നന്നംമുക്ക് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 8 വരെയുള്ള തിയ്യതികളിലായി നടക്കും. പഞ്ചായത്ത് ഭരണ സമതിയും, ഉദ്യോഗസ്ഥരും, വിവിധ ക്ലബ് പ്രതിനിധികളും പങ്കെടുത്ത യോഗം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു. മെമ്പർമാരായ സുമേഷ്, റഷീദ് മുതുകാട്,അജയ്ഘോഷ്, സുധീഷ്, റഫീഖ് ഒ പി, പരമേശ്വരൻ ഹൈറുന്നിഷ,എച് സി സതീഷൻ, വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.ഒക്ടോബർ 31ന് ശനിയാഴ്ച ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയം പരിസരത്തുനിന്ന് 4 മണിയോടെ തുടങ്ങുന്ന ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും.കേരളോത്സവം യൂത്ത് കോർഡിനേറ്ററായി ആഷിക്ക് നന്നംമുക്കിനെ തിരഞ്ഞെടുത്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സജന രാജീവ് നന്ദി പറഞ്ഞു.







