കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സംഘടിപ്പിക്കുന്ന ‘സീസൺ 5’ ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് കെ. കൃഷ്ണനാണ് ബ്രോഷർ പ്രകാശനം നിർവ്വഹിച്ചത്.
ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അലി കുമരനെല്ലൂരും കൺവീനർ വേണുഗോവിന്ദൻ കെ.യും ചേർന്ന് ബ്രോഷർ സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറി. ടൂർണമെന്റിന്റെ വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും സ്പോൺസർ ചെയ്യുന്ന സെഞ്ച്വറി കളേഴ്സ് (എടപ്പാൾ & പടിഞ്ഞാറങ്ങാടി) ഉടമ നസീർ കരിമ്പനക്കൽ, റണ്ണേഴ്സ് ട്രോഫിയും പ്രൈസ് മണിയും സ്പോൺസർ ചെയ്യുന്ന ഡ്രീം വിങ്സ് ട്രാവൽസ് (കുമരനെല്ലൂർ–എടപ്പാൾ) ഉടമ റഫീഖ്, ഗാലറി സ്പോൺസറായ ഒ.കെ. ക്രഷർ മെറ്റൽസ് ഉടമ റാഫി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
SPOT പ്രസിഡന്റ് അമീൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കിംഗ് സെക്രട്ടറി ഷെമീർ കെ. കെ. സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് പാറയിൽ, എം. പി. കൃഷ്ണൻ, കെ. നാരായണൻകുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. SPOT വൈസ് പ്രസിഡന്റ് ഖാലിദ് തേറയിൽ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ SPOT ട്രഷറർ ഷാഹുൽ ഹമീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ കോമത്ത്, സാബിത്ത് കെ., മുസ്തഫ കെ., അബ്ദുൽ ഖാദർ കെ. കെ., യു. മാധവൻകുട്ടി, നൗഷാദ് ടി. ടി., ഷെഫീഖ്, വി. കെ. മുഹമ്മദ് അലി, ഷംസുദ്ദീൻ, അബ്ദുൽ കരീം, എം. വി. ഫസൽ മാസ്റ്റർ, മീഡിയ പാർട്ണർ റെഡക്സ് മീഡിയ പ്രതിനിധി മുജീബ് വി. വി., ലൂം കഫേ പ്രതിനിധി ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.







