ചങ്ങരംകുളം:കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന മലമ്പാമ്പിനെ പിടികൂടി.ചങ്ങരംകുളം കാഞ്ഞിയൂരിൽ എൽപി സ്കൂളിന് പുറകുവശത്ത് താമസിക്കുന്ന പുരളിവളപ്പിൽ ഷാജഹാന്റെ കോഴിക്കൂടിനുള്ളിലാണ് കോഴിയെ തിന്ന മലമ്പാമ്പിനെ കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ കോഴിക്ക് തീറ്റ കൊടുക്കാൻ എത്തിയ വീട്ടുകാർ കോഴിയെ കാണാതെ വന്നതോടെ കൂടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് ഭീമൻ മലമ്പാമ്പിനെ കണ്ടത്. 20 കോഴികളും കുഞ്ഞുങ്ങളും ഉള്ള കൂടിനകത്താണ് മലമ്പാമ്പ് കയറിയത്.കോഴിയെ ഭക്ഷിച്ച നിലയിൽ കിടന്ന മലമ്പാമ്പിനെ പരിസ്ഥിതി പ്രവർത്തകൻ കൂടിയായ രാജൻ പെരുമ്പിലാവ് എത്തിയാണ് പിടികൂടിയത്.ജനവാസ മേഖലയിൽ മലമ്പാമ്പിനെ കണ്ടത് പ്രദേശവാസികളെ ഏറെ നേരം ആശങ്കയിലാക്കി.






