കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരപുത്രി ബൃഷ്ടി മുഖർജി ഘട്ടക്കിനെ (28) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബിർഭൂം ജില്ലയിലെ രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം രാംപുർഹട്ട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു











