ചങ്ങരംകുളം:സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ കെ എസ് കെ ടി യു പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കെഎസ്കെടിയു ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആലങ്കോട് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
കെ പി സുകുമാരൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സതീശൻ അധ്യക്ഷനായി.കർഷക തൊഴിലാളി യൂണിയൻ എടപ്പാൾ ഏരിയ പ്രസിഡന്റ് പി വിജയൻ ഉദ്ഘാടനം ചെയ്തു.എൻ വി ഉണ്ണി,, എംവി രവീന്ദ്രൻ,കെഎം സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.പ്രകടനത്തിന് സി കെ സുരേഷ് ബാബു കെ പി മൊയ്തുണ്ണി,പിപി ചന്ദ്രൻ,പിവി.വിജയൻ, ടി കെ രതീഷ് എന്നിവർ നേതൃത്വം നൽകി







