കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകി. സൗദി അറേബ്യയിൽ പന്നിയിറച്ചി വിൽക്കുന്ന ഹോട്ടൽ തുടങ്ങാൻ പോകുന്നുവെന്നടക്കമുള്ള തെറ്റായ വിവരങ്ങൾ ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നുണ്ടെന്ന് വേടൻ വ്യക്തമാക്കി.
വിപിൻ വിജയൻ, അശോക് പെരുമെത്ത്, പിഎസ്എം മജീദ് തുടങ്ങിയ മൂന്ന് ഫേസ്ബുക്ക് ഐഡികൾക്കെതിരെയാണ് വേടൻ പ്രധാനമായും ഡിജിപിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുമ്പോൾ ഇത്തരം സൈബർ ആക്രമണങ്ങൾ പതിവാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി വേണമെന്നും വേടൻ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ലന്നും എന്നാല്‍ ഇത്തവണ പറയാതെ വയ്യ എന്നും തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചാണ് വേടന്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.







