• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

ckmnews by ckmnews
August 19, 2026
in Kerala
A A
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.കേന്ദ്രാവിഷ്‌കൃത പി എം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തില്‍ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷയ്ക്ക് മികച്ച വിജയവും മന്ത്രി ആശംസിച്ചു.

പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം നല്‍കുന്നതിലൂടെ അത്രയും കുടുംബങ്ങള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൈയില്‍ സപ്ലൈകോ വഴിയാണ് 905 മെട്രിക് ടണ്‍ അരി വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ്, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. എ.എ.വൈ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം 90 ശതമാനം പൂര്‍ത്തിയായതായും അടുത്ത ദിവസങ്ങളില്‍ എല്ലാ റേഷന്‍ കടകളിലും കിറ്റുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
165
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
65
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
15
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
335
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
39
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
409
Next Post
ഐഷി ഘോഷിനെ പങ്കെടുപ്പിച്ചതിൽ നടപടി; കാലിക്കറ്റ് സർവകലാശാല SFI യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി

ഐഷി ഘോഷിനെ പങ്കെടുപ്പിച്ചതിൽ നടപടി; കാലിക്കറ്റ് സർവകലാശാല SFI യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
364
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
278
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
188
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025