• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

ckmnews by ckmnews
August 19, 2026
in Kerala
A A
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു
0
SHARES
371
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ് വിവരം. ഇടുക്കി തൊടുപുഴയിലെ ഗ്രാന്‍ഡിസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആന്റ് ലാപ്‌ടോപ്പ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ത്ഥി സ്ഥാപനത്തില്‍ എത്തിയത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റല്‍ സൗകര്യം ഉണ്ടെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മുറികളിലായി പതിനൊന്നൂ പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേര്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നാലെ ഇക്കാര്യം കുട്ടി അധ്യപകരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അധ്യാപകര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കുട്ടി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പകര്‍ത്തി ഇവര്‍ക്ക് നല്‍കുന്നത്. അധ്യാപകര്‍ ഹോസ്റ്റലില്‍ എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തങ്ങള്‍ ലഹരി ഉപയോഗിച്ചെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വാദം.

എന്നാല്‍ ഉപദേശിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുകയോ വീട്ടില്‍ കാര്യങ്ങള്‍ ധരിപ്പിക്കുകയോ ചെയ്യാതെ ഇവരെ വിട്ടയച്ചെന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി പറയുന്നത്. പിന്നാലെയാണ് അണക്കര സ്വദേശിയായ 19 കാരന്‍ ഉള്‍പ്പടെയുള്ള ആളുകളാണ് ദൃശ്യങ്ങള്‍ അധ്യാപകര്‍ക്ക് അയച്ചു നല്‍കിയതെന്ന് ലഹരി ഉപയോഗിച്ച സഹപാഠികള്‍ മനസിലാകുന്നത്. ദൃശ്യങ്ങള്‍ കൈമാറിയെന്ന് മനസ്സിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

തിങ്കളാഴ്ച നടന്ന സംഭവം പേടി മൂലം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നാലെ വേദന അധികമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. കേസില്‍ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജ്യുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ മറ്റ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല.

Related Posts

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
Kerala

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
9
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്
Kerala

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
56
‘വന്ദേമാതരത്തി’ൽ പ്രതിഷേധം; കാസർകോട് കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം
Kerala

‘വന്ദേമാതരത്തി’ൽ പ്രതിഷേധം; കാസർകോട് കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം

October 6, 2026
17
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകളിലുള്ളവർക്ക് ജാഗ്രതാ നി‌ർദേശം
Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകളിലുള്ളവർക്ക് ജാഗ്രതാ നി‌ർദേശം

October 6, 2026
20
കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ, ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala

കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ, ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

October 6, 2026
141
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
47
Next Post
എക്സൈസിനെ കണ്ട് ഭയന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എക്സൈസിനെ കണ്ട് ഭയന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Recent News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
9
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
12
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
56
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025