• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി

ckmnews by ckmnews
August 19, 2026
in Kerala
A A
ക്രൂര കൊലപാതകത്തിന് ശേഷം ‘സക്സസ് പാർട്ടി’; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ മറുപടി, അവസാനം പൊട്ടിക്കരഞ്ഞ് 13കാരി
0
SHARES
692
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഞായറാഴ്ച പുലർച്ചെ തട്ടുകടയിൽ നിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടിചെട്ടിയാരെ (65)​ കൊലപ്പെടുത്തിയശേഷം പ്രതികൾ അവിടെ നിന്ന് ഏഴുകിലോമീറ്റർ അകലെയുള്ള ഹരിപ്പാടെത്തി കെഎസ്ആർടിസി സ്റ്റാൻഡിനടുത്തെ തട്ടുകടയിൽ നിന്നാണ് ഭക്ഷണം കഴിച്ചത്.ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ‘സക്സസ് പാർട്ടി’ പോലെയായിരുന്നു ഇത്. പ്രതികൾ ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിൽ പ്രതികൾ ഹരിപ്പാടിറങ്ങുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തി. അവിടെ നിന്ന് ഒരു കിലോമീറ്ററോളംനടന്ന് ഒൻപതരയോടെയാണ് ശിവൻകുട്ടിയുടെ വീട്ടിൽ എത്തിയത്.കൃത്യത്തിന് ശേഷം ഇതേവഴിയിലൂടെയാണ് തിരികെ ഹരിപ്പാട്ടെത്തിയത്. ഭക്ഷണം കഴിച്ചശേഷം കൊല്ലത്തേക്ക് പോയത് ബസിലാണ്. തിങ്കളാഴ്ച രാവിലെവരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. ശിവൻകുട്ടിയുടെ ചെറുമകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത്.ഇതോടെയാണ് കേസ് പുതിയ വഴിത്തിരിവിൽ എത്തിയത്. പ്രതികളും പെൺകുട്ടിയും പരസ്പരം ഫോണിൽ വിളിച്ചും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ശിവൻകുട്ടിയെ കൊലപ്പെടുത്താൻ 13കാരിയായ ചെറുമകളും സുഹൃത്തുക്കളും ആഴ്ചകളോളം ആസൂത്രണം നടത്തിയിരുന്നുവെന്നാണ് വിവരം.പെൺകുട്ടിയുടെ അമിത മൊബൈൽ ഫോൺ ഉപയോഗവും രാത്രി വൈകി പുറത്തുപോകുന്നതും ശിവൻകുട്ടി വിലക്കിയിരുന്നു. ഇതും കുടുംബത്തിലെ പ്രശ്നങ്ങളും പെൺകുട്ടിയെ വീട്ടുകാരിൽ നിന്ന് അകറ്റി. ഇതാണ് കൊലപാതകത്തിലേക്ക് പെൺകുട്ടിയെ നയിച്ചത്.എങ്ങനെ കൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളുമായി പെൺകുട്ടി നിരന്തരം ചർച്ച നടത്തി. വിഷം കൊടുക്കുന്നതും വാഹനാപകടത്തിൽപ്പെടുത്തുന്നതും കല്ല് തലയിലിട്ട് കൊല്ലുന്നതുമടക്കം പലവഴികളും ചർച്ച ചെയ്തു. ശനിയാഴ്ച രാത്രി 10.45നും പുലർച്ചെ 1.30നും ഇടയിലായിരുന്നു കൊലപാതകം. സംഭവശേഷം കൂട്ടുകാർക്കൊപ്പം രണ്ട് ദിവസം കഴിഞ്ഞശേഷമാണ് പെൺകുട്ടി തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയത്.

തുടർന്നാണ് ശിവൻകുട്ടിയെ കാണാനില്ലെന്നും വീട് അടച്ചിട്ടിരിക്കുന്നതായും നാട്ടുകാരെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി അയൽവാസികളുടെ സഹായത്തോടെ പിൻവാതിൽ തുറന്ന് അകത്തുകയറിയ കുട്ടി ശിവൻകുട്ടി മരിച്ചുകിടക്കുന്നത് കണ്ട് അലമുറയിട്ടു. പൊലീസെത്തിയപ്പോൾ താൻ ശനിയാഴ്ച രാവിലെയാണ് അവസാനമായി ശിവൻകുട്ടിയെ കണ്ടതെന്നും പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നുമാണ് മൊഴികൊടുത്തത്.ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയ പെൺകുട്ടി വനിതാ പൊലീസ് ഉദ്യോഗസ്ഥറെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെ തിങ്കളാഴ്ച കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ കൂടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാതാപിതാക്കളുടെ സ്നേഹം താൻ അറിഞ്ഞിട്ടില്ലെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ചോദ്യം ചെയ്യലിൽ ഉടനീളം ഒരുഭാവഭേദവും ഇല്ലാതിരുന്ന പെൺകുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. അറസ്റ്റിലായ മറ്റ് മൂന്നുപേരുടെയും കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്വത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.നാലരപ്പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചാണ് കുറ്റരോപിതർ കടന്നത്. ഇതിൽ ഒരു മോതിരം 16,000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പ്രതികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിക്ക് ഐഫോണും കാമുകന് ബൈക്കും വാങ്ങാനായിരുന്നു പദ്ധതി.

Related Posts

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ
Crime

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
258
ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി
Kerala

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

November 21, 2026
449
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ
Crime

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

November 21, 2026
110
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
Kerala

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
44
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
281
സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും
Kerala

സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും

November 21, 2026
67
Next Post
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

Recent News

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
221
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
66
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
63
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025