ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം ഏഴീക്കോട് ഇല്ലം പരമേശ്വരൻ ഇളയതിന്റെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചുമണി മുതൽ ക്ഷേത്ര പരിസരത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നു.നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്ത് പിതൃസ്മരണയോടെ ബലിതർപ്പണം നടത്തി.ബലിതർപ്പണം നടത്തിയ ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.നിരവധി ഭക്തജനങ്ങൾ പ്രസാദ ഊട്ടിൽ പങ്കെടുത്തു.നൂറ്റാണ്ടുകളുടെ പാരമ്പര്യം നിലനിൽക്കുന്ന ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണത്തിൽ സമീപ പ്രദേശങ്ങളിൽനിന്നും നിരവധി ഭക്തർ പങ്കെടുത്തു.







